
ചിറക്കടവ് :തടിയിട്ട് വഴിതടയുന്ന പരിപാടി ഇനി നടക്കില്ല. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ചിറക്കടവിലാണ് റോഡിലെ തടി കയറ്റിറക്ക് ഗതാഗത തടസമുണ്ടാക്കുന്നത്.
മന്ദിരം പേരൂർകവല 19-ാം മൈല്‍ റോഡില്‍ വഴി തടസപ്പെടുത്തി തടി ഇറക്കുന്നതും കയറ്റുന്നതും പതിവായി. നാട്ടുകാർക്ക് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന് മന്ദിരം റസിഡന്റ്സ് അസോസിയേഷൻ പരാതിപ്പെട്ടു.
വിവിധ പ്രദേശങ്ങളില്‍ നിന്ന് പിക്കപ്പ് വാനുകളില്‍ തടി ഇവിടെയെത്തിച്ച് ഇറക്കിയിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ലോറികളിലേക്ക് കയറ്റുന്നതും റോഡിലിട്ടാണ്. 20-ാം മൈലിലേക്ക് തിരിയുന്ന നെല്ലിമൂട് കവലയില്‍ ലോറി നിറുത്തിയിട്ട് റോഡിലാകെ തടി നിരത്തിയിട്ടാണ് ലോഡിംഗ്.
ഇവരുടെ ജോലി തീരുംവരെ ഇതുവഴി ഗതാഗതം തടസപ്പെടുകയാണ്. അധികൃതർക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല.




