വ്യാജ പ്രചരണം; മാധ്യമ സ്ഥാപനത്തിനെതിരെ പരാതിയുമായി ചിന്ത ജെറോം

വ്യാജ പ്രചരണം; മാധ്യമ സ്ഥാപനത്തിനെതിരെ പരാതിയുമായി ചിന്ത ജെറോം


സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ മതിലിനെക്കുറിച്ച് ചിന്ത ജെറോം പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയ ജയ്ഹിന്ദിനെതിരെ ഡിജിപിക്ക് പരാതി നൽകി ചിന്ത ജെറോം. വനിതാ മതിൽ പർദ്ദയക്കതിരെയുള്ള പ്രതിഷേധം കൂടി ആയിരിക്കുമെന്ന് ചിന്ത പറഞ്ഞതായി ആണ് ജയ്ഹിന്ദിന്റെ ഓൺലൈൻ പോർട്ടൽ വാർത്ത നൽകിയത്.
കള്ളക്കഥകളും വ്യാജ പ്രചരണങ്ങളും നേരിടുന്നത് ഇതാദ്യമായി അല്ലെന്നും ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളാറാണ് പതിവെന്നും ചിന്ത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ള കഥകളും വ്യാജ പ്രചരണങ്ങളും നേരിടുന്നത് ഇതാദ്യമായി അല്ല. സാധാരണ ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളാറാണ് പതിവ്. എന്നാൽ ഇപ്പോൾ നടക്കുന്ന കള്ള പ്രചരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നെറികെട്ട രാഷ്ട്രീയം വ്യക്തമായത് കൊണ്ട് ഇത്തരം ഒരു വിശദീകരണം ആവശ്യമാണ് എന്നു തോന്നുന്നു. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്നാഥ് ബഹ്റയ്ക്ക് പരാതി നൽകിയിട്ടുണ്ട്. കേരളം മുഴുവൻ നെഞ്ചേറ്റിയ സമത്വത്തിന്റെയും നവോഥാനത്തിന്റെയും മുദ്രാവാക്യങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള ജനകീയ പോരാട്ടത്തിനായി കേരളം പുതു വർഷ പുലരിയിൽ ഒന്നിച്ചു കൈകോർക്കും. ഇതിൽ അസ്വസ്ഥരായ ചില കുബുദ്ധികൾ അവസാന അടവ് എന്ന നിലയിൽ നടത്തുന്ന ഇത്തരം പ്രചരണങ്ങളെ കേരളം അർഹിക്കുന്ന അവഗണയോടെ തള്ളികളയും. കാരണം ആരുടെയെങ്കിലും സത്യാനന്തര രാഷ്ട്രീയത്തിന് വഴങ്ങുന്ന മണ്ണല്ല നവോത്ഥാന കേരളത്തിന്റേത്.