video
play-sharp-fill

ചൈനീസ് ആക്രമണത്തിൽ മരിച്ച ജവാൻമാർക്ക് ബിജെപിയുടെ ആദരാഞ്ജലി: ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം

ചൈനീസ് ആക്രമണത്തിൽ മരിച്ച ജവാൻമാർക്ക് ബിജെപിയുടെ ആദരാഞ്ജലി: ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡ് എന്ന മഹാമാരിയിൽ രാജ്യമൊന്നടങ്കം വിറങ്ങലിച്ചു നിൽക്കുമ്പോഴും പ്രകോപനപരമായി ഇന്ത്യൻ സൈന്യത്തിനുനേരെ ആക്രമണം അഴിച്ചുവിട്ട ചൈനീസ് നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന വൈ: പ്രസിഡന്റ് ഡോ.ജെ പ്രമീളാദേവി.

കോട്ടയത്ത് നടത്തിയ സാഹായ്‌ന ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് കുറ്റപ്പെടുത്തി. അതിർത്തിയിൽ നാം ഓരോരുത്തരുടെയും ജീവൻ കാത്തു സൂക്ഷിക്കുന്ന ഓരോ ജവാൻമാരും നമ്മുടെ അഭിമാനമാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലത്തെ സാഹചര്യത്തിൽ ഓരോ ജവാന്റെയും ആയുരാരോഗ്യത്തിന് വേണ്ടി നാം ഓരോരുത്തരും പ്രാർത്ഥിക്കേണ്ടത് നിലവിലത്തെ സാഹചര്യത്തിൽ അവശ്യമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ധീരജവാൻമാർക്ക് ആദരവും, പ്രതിഷേധമായി ചൈനീസ് പതാകയും കത്തിച്ചു.

ബി.ജെ.പി കോട്ടയം നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എൻ സുബാഷ്,

കുസുമാലയം ബാലകൃഷ്ണൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ് വാകത്താനം, കർഷകമോർച്ച ജില്ലാ വൈ. പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി, നിയോജകമണ്ഡലം വൈ. പ്രസിഡന്റുമാരായ അനീഷ് കല്ലേലിൽ,

ടി.ടി സന്തോഷ് കുമാർ, സെക്രട്ടറി റെജിറാം, യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് ബിനുമോൻ,ജില്ലാ കമ്മിറ്റി അംഗം വരപ്രസാദ്, നേതാക്കളായ മഹേഷ് താമരശ്ശേരി, മനോജ് വി മാത്യു, സുരാജ്, ആർ. രാജു, വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു