
സ്വന്തം ലേഖകർ
ന്യൂയോർക്ക്: 2029 ഏപ്രിൽ 13 ഭൂമിയെ സംബന്ധിച്ച് അതിപ്രധാനമായ ദിവസമാണ്. അന്നാണ് ഒരു ഛിന്ന ഗ്രഹം ഭൂമിയുടെ തൊട്ടടുത്തുകൂടികടന്നുപോവുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണത്താൽ ഛിന്നഗ്രഹം കടന്നുപോവുന്നതിനു മുൻപും അതിനു ശേഷവും അതിനുണ്ടാക്കുന്ന മാറ്റം ,ഭൂമിയിൽ ഉണ്ടാവാനിടയുളള പ്രത്യാഘാതം എന്നിവ പഠിക്കുന്നതിന് നാസ തയാറെടുക്കുകയാണ്. ഇപ്പോഴേ പേടിക്കേണ്ട. അഞ്ചു വർഷം കഴിഞ്ഞാണ് സംഭവം.
ഗോഡ് ഓഫ് ചാവോസ് എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. ഭൂമിയിൽ നിന്ന് 32, 200 കിലോമീറ്റർ അകലെയാണ് ഛിന്ന ഗ്രഹത്തിന്റെ സഞ്ചാര പാത. ഏകദശo 335 മീറ്റർ വ്യാസമുള്ള ചീന്ന ഗ്രഹം ഓരോ 7500 വർഷം കൂടുമ്പോഴാണ് ഭൂമിക്ക് അടുത്തു കൂടി കടന്നുപോവുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാൻ ഒസിരിസ്റെക്സ് എന്ന പേടകത്തെയാണ് നാസ നിയോഗിച്ചിരിക്കുന്നത്. പേടകം ആദ്യ ഘട്ടത്തിൽ ഛിന്നഗ്രഹത്തിനടുത്തെത്തി അതിന്റെ അന്തരീക്ഷം, ഘടന എന്നിവ മനസിലാക്കും. പിന്നീട് അതിലിറങ്ങി പരീക്ഷണം നടത്തും. ഛിന്നഗ്രഹത്തിന്റെ കടന്നു പോവൽ ഭൂമിക്ക് ഭീഷണിയില്ല എന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.