
കോട്ടയം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കി ; പുറത്താക്കിയത് എൽ.പി- യു.പി ക്ലാസുകളിലെ 232 വിദ്യാർത്ഥികളെ : ഫീസിൽ ഇളവ് നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി സ്‌കൂൾ അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കൽ ചിന്മയ സ്‌കൂളിൽ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കിയതായി പരാതി. എൽ.പി- യു.പി സ്‌കൂളുകളിലെ 232 വിദ്യാർത്ഥികളെയാണ് ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് ക്ലാസിൽ നിന്നും പുറത്താക്കിയത്.
പകുതി ഫീസ് നൽകാമെന്ന് അറിയിച്ചുവെങ്കിലും സ്‌കൂൾ അധികൃതർ അംഗീകരിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു. വിദ്യാർത്ഥികളെ പുറത്താക്കിയതിന് പിന്നാലെ സ്‌കൂളിൽ ചർച്ചയ്‌ക്കെത്തിയ മാതാപിതാക്കളെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ഫീസ് ഇളവ് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ സ്‌കൂളിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.കോവിഡ് കാലത്ത് സ്‌കൂൾ അടഞ്ഞുകിടന്നപ്പോഴത്തെയും ഫീസ് നൽകണമെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എന്നാൽ ഫീസിൽ ഇളവ് വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. സ്‌കൂൾ മാനേജ്‌മെന്റ് ഇതിന് തയാറാകാതെ വരികെയായിരുന്നു.
എന്നാൽ രക്ഷിതാക്കൾ യോഗം ചേർന്ന് ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളിന്റെ ഓൺലൈൻ ക്ലാസിൽ നിന്ന് കുട്ടികളെ പുറത്താക്കിയത്. അതേസമയം ഫീസിൽ 15 ശതമാനം ഫീസ് ഇളവ് നൽകിയിട്ടുണ്ടെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.