‘റോഡില്ലെങ്കില്‍ വോട്ടില്ല’; പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നു; ചടയമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണിക്ക് മുന്നില്‍ പ്രതിഷേധിച്ച് നാട്ടുകാർ

Spread the love

കൊല്ലം: കൊല്ലം ചടയമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണിക്ക് മുന്നില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ.

video
play-sharp-fill

നിലമേല്‍ തങ്കക്കല്ലില്‍ പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നതിനെതിരെ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
റോഡില്ലെങ്കില്‍ വോട്ടില്ലെന്ന് ചിലർ മുദ്രാവാക്യം വിളിച്ചു.

സമരക്കാരുടെ അവശ്യ പ്രകാരമാണ് ചിഞ്ചുറാണി പ്രദേശത്ത് എത്തിയതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. സംസാരിക്കുന്നതിനിടെ ചിലർ പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറുകാരൻ്റെ അനാസ്ഥയാണ് റോഡിൻ്റെ പണി വൈകാൻ കാരണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച്‌ മാറ്റിയത്.