
ചിങ്ങവനം :ഗവണ്മെന്റ് യു. പി സ്കൂളിന്റെ നൂറ്റി പതിനൊന്നാം വാർഷിക ആഘോഷവും രക്ഷകർത്തൃ സമ്മേളനവും വിവിധ പരിപാടികളോടെ നടത്തി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ ,സമ്മേളനം, വിവിധ മത്സരങ്ങളിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി കൾക്കുള്ള പുരസ്കാരദാനം, എന്നിവയോടെ ആഘോഷിച്ചു.
വാർഷിക സമ്മേളനം കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ എം. ആർ. രേണുകുമാർ ഉത്ഘാടനംചെയ്തു.പി.ടി. എ. പ്രസിഡന്റ് എം. കെ. രതീഷ് അദ്ധ്യക്ഷനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെ തോമസ്, ചിങ്ങവനം പോലീസ് സബ് ഇൻസ്‌പെക്ടർ നാദിർഷാ ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. എസ്. വിജയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി
ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ,സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ജിജി റജീന ടീച്ചർ, സീനിയർ അസിസ്റ്റന്റ് കവിത പി എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



