ചിങ്ങവനം സെൻ്റ് മേരീസ് ശാലേം പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചള്ള എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ 1 മുതൽ 8 വരെ

Spread the love

സ്വന്തം ലേഖകൻ
ചിങ്ങവനം: സെൻ്റ് മേരീസ് ശാ ലേം പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ 1 മുതൽ 8 വരെ നടത്തും.

ഒന്നിന് രാവിലെ 8.30ന് കുര്യാക്കോസ് മാർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രത്യേക മധ്യസ്ഥ‌ പ്രാർഥന, കൊടിയേറ്റ് നടക്കും. 2ന് മൂന്നിന്മേൽ കുർബാന, ധ്യാ നപ്രസംഗം- ഫാ. ബിനോ ഫിലി പ്പ് മൂഴിപ്പറമ്പിൽ 3ന് അഞ്ചിന്മേൽ കുർബാന,

ധ്യാനപ്രസംഗം- : ഫാ. തമ്പി മാറാടി, 4ന് മൂന്നിന്മേൽ കുർബാനയ്ക്കും ധ്യാന പ്രസംഗത്തിനും ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ നേതൃത്വം നൽ കും. 5ന് അഞ്ചിന്മേൽ കുർബാന, ധ്യാന പ്രസംഗം- ഫാ. മാത്യു തോക്കുപാറ, 6ന് മൂന്നിന്മേൽ കുർബാന, ധ്യാനപ്രസംഗം-ഫാ.
ഗീവർഗീസ് നടുമുറിയിൽ. 7ന് അഞ്ചിന്മേൽ കുർബാന -കുര്യാ ക്കോസ് മാർ ഇവാനിയോസ്, ധ്യാന പ്രസംഗം- ഫാ. മാത്യൂസ് ഈരാളിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6ന് സന്ധ്യാ പ്രാർഥന, വചന സന്ദേശം- ഫാ. ബിനു മാത്യു പയ്യനാട്ട്.
തുടർന്ന് റാസ, സൂത്താറ, ആശീർവാദം.

സമാപന ദിവസ മായ 8നു രാവിലെ 8.30ന് ക്നാ നായ സമുദായ വലിയ മെത്രാ പ്പൊലീത്ത ആർച്ച് ബിഷപ് കു ര്യാക്കോസ് മാർ സേവേറിയോ സിൻ്റെ പ്രധാന കാർമികത്വ ത്തിൽ മൂന്നിന്മേൽ കുർബാന, നേർച്ച, റാസ, ആശീർവാദം.

വി കാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ട്രസ്‌റ്റി മാത്യു ജേക്കബ് തോണ്ടുകുഴിയിൽ.
സെക്രട്ടറി കൊച്ചുമോൻ മടുക്കമൂ ട്ടിൽ എന്നിവർ നേതൃത്വം നൽകും