അനധികൃത പാർക്കിംഗ് റോഡിൽ ഗതാഗത തടസമുണ്ടാക്കുന്നതായി പരാതി: ചിങ്ങവനത്തെ ബാറിന്റെ സൈഡിലുള്ള റോഡിലെ പാർക്കിംഗ് നാട്ടുകാർക്ക് തലവേദനയാവുന്നു:

Spread the love

 

സ്വന്തം ലേഖകൻ
ചിങ്ങവനം: ബാറിൽ മദ്യപിക്കാൻ വരുന്നവരുടെ വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നതായി പരാതി.ചിങ്ങവനത്തെ ബാറിന്റെ സൈഡിലുള്ള വീതി കുറഞ്ഞ റോഡിലെ അനധികൃത പാർക്കിംഗ് ആണ് പ്രശ്നമുണ്ടാക്കുന്നത്. പോളച്ചിറ , കുഴിമറ്റം ഭാഗത്തേക്ക് ആളുകൾ പോകുന്നത് ബാറിന്റെ സൈഡിലുള്ള റോഡ് വഴിയാണ്. റോഡിൽ രണ്ടു സൈഡിലും ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം ഇതുവഴി കാർ അടക്കമുള്ള വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു എന്നാണ് പരാതി.
മദ്യപാനികൾ റോഡിൽ പരസ്യമായിമൂത്രമൊഴിക്കുന്നത് സ്ത്രീകൾ അടക്കമുള്ള വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചില സമയങ്ങളിൽ മദ്യലഹരിയിൽ ചീത്തവിളിയും സംഘർഷവുമൊക്കെ ഉണ്ടാകാറുണ്ട്.

ഇതെല്ലാം വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തൊട്ടടുത്ത് 50 മീറ്റർ അകലെ പോലീസ് സ്റ്റേഷനുണ്ടെങ്കിലും അവരും ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നാണ് നാട്ടുകാരുടെ പരാതി.

ബാറിന്റെ സൈഡിലുള്ള റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പോലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group