മനുഷ്യക്കടത്ത് കോട്ടയത്തും ; റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാതെ പനച്ചിക്കാട് സ്വദേശിനിയെ വിദേശത്തേക്ക് കയറ്റി വിട്ട കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

ചിങ്ങവനം: ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ വിദേശത്തേക്ക് കയറ്റിവിട്ടു കബളിപ്പിച്ച കേസിൽ മുഹമ്മദ് നിൻഷാദ് (48) പോലീസ് പിടിയിൽ. തൃശ്ശൂർ മേച്ചേരിപ്പടി സ്വദേശിയാണ്, നിലവിൽ എറണാകുളം തോപ്പുംപടി ഭാഗത്ത് വാടകയ്ക്കാണ് താമസം. ജോലി വാഗ്‌ദാനം ചെയ്തു ആളുകളെ കബളിപ്പിച്ചു വിദേശത്തേയ്ക്ക് കടത്തുകയായിരുന്നു പ്രതിയുടെ ജോലി.

വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിന് ഉണ്ടായിരിക്കേണ്ട ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പനച്ചിക്കാട് സ്വദേശിനിയായ യുവതിക്ക് വിദേശ ജോലി വാഗ്ദാനം ചെയുകയും, വിസിറ്റിംഗ് വിസയിൽ ജോലിക്കായി വിദേശത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. മാർച്ച് ഏഴാം തീയതിയാണ് സംഭവം നടന്നത്. ഇതിനായി ഇയാൾ വിദേശത്തുള്ള ഏജന്റിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്തു. വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലി നൽകാതെ ഇവരെ പറ്റിച്ചു.

യുവതി ഈ വിവരം വീട്ടിൽ അറിയിക്കുകയും, തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയും ചെയ്തു, പിന്നീട് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ , ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group