play-sharp-fill
കോട്ടയം ചിങ്ങവനത്ത് ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി പൊളിച്ച് മോഷണം; ചെത്തിപ്പുഴ സ്വദേശി അറസ്റ്റിൽ

കോട്ടയം ചിങ്ങവനത്ത് ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി പൊളിച്ച് മോഷണം; ചെത്തിപ്പുഴ സ്വദേശി അറസ്റ്റിൽ

ചിങ്ങവനം: ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി പൊളിച്ച് പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചെത്തിപ്പുഴ ചീരംഞ്ചിറ ഭാഗത്ത് പാറചിറ വീട്ടിൽ അഭിലാഷ് ഗോപാലൻ (42) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി ചാമക്കുളം ഭാഗത്തുള്ള എസ്.എൻ.ഡി.പി ശാഖായോഗം വക ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്.ആർ, എസ്.ഐ സജീർ, സി.പി.ഓ മാരായ പ്രകാശ്, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ചങ്ങനാശേരി, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.