ചിങ്ങവനം പള്ളത്തുള്ള കരിമ്പിൻ ടേസ്റ്റി ലാന്റ് ഷാപ്പ് & ഫാമിലി റെസ്റ്റോറന്റിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ചിങ്ങവനം പള്ളത്തുള്ള കരിമ്പിൻ ടേസ്റ്റിലാന്റ് ഷാപ്പിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഷാപ്പ് ജീവനക്കാരനായ സദാനന്ദനെ (55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനത്തിന് സമീപം പള്ളത്തുള്ള ഷാപ്പിലാണ് ഇന്ന് രാവിലെ സദാനന്ദനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാപ്പിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയ സദാനന്ദനെ പിന്നീട് കാണതാവുകയായിരുന്നു. ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ഷാപ്പിന് പുറകിലുള്ള ഷെഡിൽ മൃതദേഹം കണ്ടത്.

ജീവനക്കാർ വിവരമറിയിച്ചതിനേ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.