video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും

Spread the love

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ. 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി അമൽ കെ.നാരായണനാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി 43 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചത്.
ചങ്ങനാശേരി ഫാസ്റ്റ് ക്ലാസ് സ്‌പെഷ്യൽ ജഡ്ജി പി.ജയേഷാണ് വിധി പ്രഖ്യാപിച്ചത്.
ഇരയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. ചിങ്ങവനം പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.

Tags :