ആസാം സ്വദേശികൾ ഓർഡർ ചെയ്തു,ഒഡീഷ സ്വദേശികൾ കൊണ്ടുവന്നു ; ഒഡീഷയിൽ നിന്നും വില്പനക്കായി എത്തിച്ച 6 കിലോയിലധികം കഞ്ചാവുമായി നാല് യുവാക്കൾ ചിങ്ങവനം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം : ചിങ്ങവനത്ത് കഞ്ചാവുമായി  അന്യസംസ്ഥാന തൊഴിലാളികളായ നാല് പേർ പിടിയിൽ, ഇവരിൽ നിന്ന് 6.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

ഒഡിഷ സ്വദേശികളായ ജഗപതി റുബയഗിരിയിൽ സുരേഷ് ബിര (22), അങ്കുരു റുബയഗിരിയിൽ ആകാശ് ബീര(19), ആസാം സ്വദേശികളായ സിസ്സിബോർഗാവ്, ധേമാജി ഡിറ്റിൽ ബിക്രം ഭുയാൻ (19), ധമാജി രഹദാലയിൽ പരാഗ് ദത്ത (20) എന്നിവരാണ് പിടിയിലായിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ 8 മണിയോടെ ഇത്തിത്താനം കളംപാട്ട്ചിറ ഭാഗത്ത് എത്തിയ പോലീസ് സംഘം സംശയാസ്പദമായി കണ്ട ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്ന് പ്ലാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത നിലയിൽ  കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽ സുരേഷ്, ആകാശ് എന്നീ ഒഡീഷ സ്വദേശികൾ .ചിങ്ങവനത്ത് CEA KAY ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ജോലിക്കാരായ വിക്രം,പരാഗ് എന്നീ ആസ്സാം സ്വദേശികൾക്ക്‌ കൈമാറുവാനായി ട്രെയിനിൽ കഞ്ചാവുമായി എത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം ചിങ്ങവനം എസ് എച്ച് ഒ അനിൽകുമാർ വി എസ്, എസ്ഐമാരായ വി.വി വിഷ്ണു, ഷാൻ, സജി എം പി, സിജു സൈമൺ, എ എസ് ഐ  സിജോ രവീന്ദ്രൻ,സി പി ഒമാരായ റിങ്കു, സുമേഷ്, രാജീവ്, സിറാജുദ്ദീൻ, സാൽബിൻ, ഹോം ഗാർഡ് ഭാസുരൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.