
സ്വന്തം ലേഖിക
കോട്ടയം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ.
മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടിൽ മോഹൻദാസ് മകൻ വിഷ്ണു മോഹൻ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. വീടുകൾ കയറി മർമ്മ തൈലം വിൽക്കുന്നയാളാണ് ഇയാൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം മർ തൈലം വിൽക്കാനായി ചിങ്ങവനത്ത് ഉള്ള അതിജീവിതയുടെ വീട്ടിൽ വരികയും, വീട്ടില്‍ തനിച്ചായിരുന്ന അതിജീവിതയോട് ഇയാൾ മർമ്മ തൈലം പുരട്ടാൻ എന്ന വ്യാജേനേ അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടർന്ന് അതിജീവിത വീട്ടുകാരെ വിവരം അറിയിക്കുകയും, വീട്ടുകാരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്. ഓ ജിജു.ടി. ആർ, എസ്.ഐ അനീഷ്, സി.പി.ഓമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







