കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധം; ഗൃഹനാഥനെ  വീട് കയറി ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശികൾ

കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധം; ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക

ചിങ്ങവനം: ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പനച്ചിക്കാട് കോളാകുളം ഭാഗത്ത് പൊട്ടൻമല വീട്ടിൽ ശരത് (23), പനച്ചിക്കാട് കോളാംകുളം ഭാഗത്ത് പൊട്ടൻ മല വീട്ടിൽ ഷാജി (56), പനച്ചിക്കാട് കോളാകുളം ഭാഗത്ത് പാടിപ്പാട്ട് വീട്ടിൽ അഖിലേഷ് കുമാർ (27), പനച്ചിക്കാട് കോളാകുളം കരോട്ട് ഭാഗത്ത് താമരപ്പള്ളി വീട്ടിൽ ഷിജു (39) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ നാലുപേരും ചേർന്ന് ഇവരുടെ അയൽവാസി കൂടിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ആക്രമിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തിൽ നിന്നും ഗൃഹനാഥൻ പണം കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ കയ്യിൽ കരുതിയിരുന്ന വടികൊണ്ട് ആക്രമിച്ചത്.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ അലക്സ്, സുദീപ്, സി.പി.ഓ മാരായ മണികണ്ഠൻ, സംജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.