
ചിങ്ങവനം: വീട് മാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ട് കടവിൽ വീട്ടിൽ വിപിൻ ചാക്കോ (35), ഇയാളുടെ സഹോദരനായ നിതിൻ ചാക്കോ (34),കുറിച്ചി എസ്. പുരം പുലിക്കുഴി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അജയ് അനിൽ (25), കുറിച്ചി ചെറുവേലിപ്പടി ഭാഗത്ത് തെക്കേ കുന്നുംപുറം വീട്ടിൽ ( കുറിച്ചി നടപ്രം പാലത്തിന് സമീപം ഇപ്പോൾ വാടകയ്ക്ക് താമസം) ദിലീപ്. ആർ (21), കുറിച്ചി ശങ്കരപുരം അമ്പലത്തിന് സമീപം ശങ്കരപുരം വീട്ടിൽ വിമൽ ഓമനക്കുട്ടന് (35) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്, ദിലീപ്,വിമൽ എന്നിവർ കഴിഞ്ഞ ദിവസം ദിലീപും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട് മാറുന്നതിനെ ചൊല്ലി വീട്ടുടമസ്ഥരായ വിപിൻ ചാക്കോയും, നിതിൻ ചാക്കോയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും, തുടർന്ന് ഇരു കൂട്ടരും തമ്മിൽ കത്തികൊണ്ടും ,ഹെല്‍മറ്റ് കൊണ്ടും മറ്റും ആക്രമിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇരു കൂട്ടരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ പ്രകാശ്,അനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.




