video
play-sharp-fill

ചിങ്ങവനം – ഏറ്റുമാനൂർ നവീകരിച്ച റെയിൽവേ ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ചിങ്ങവനം – ഏറ്റുമാനൂർ നവീകരിച്ച റെയിൽവേ ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

Spread the love

ചിങ്ങവനം:ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 17 കിലോമീറ്റർ മീറ്റർ അടക്കം നിർമ്മാണം പൂർത്തിയാക്കിയ 632 കിലോമീറ്റർ മീറ്റർ നീളമുള്ള ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ വെച്ച് ഇന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5.45 മുതൽ 6.45 വരെയാണ് യോഗം. ഇരട്ടപ്പാതയോടൊപ്പം, കൊച്ചി മെട്രോയുടെ നിർമ്മാണം പൂർത്തിയായ ലൈനും ഉദ്ഘാടനം ചെയ്യും. എറണാകുളത്തേക്ക് ഇതിനോടനുബന്ധിച്ച് കോട്ടയത്ത് നിന്നും പുതിയ മെമു സർവീസ് ആരംഭിക്കും. മെമുവിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എംപി വൈകിട്ട് 5.45ന് നിർവഹിക്കും. ഏറ്റുമാനൂർ-ചിങ്ങവനം 17 കി. മീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി ഉൽഘാടനം ചെയ്യുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കടക്കുകയാണ്.

മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള 632 കി. മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടം ഘട്ടമായി പാതയിരട്ടിപ്പിക്കൽ നടപടി പൂർത്തീകരിച്ച്, കഴിഞ്ഞ മെയ് മാസത്തിൽ സുരക്ഷാ പരിശോധനയും പൂർത്തീകരിച്ചാണ് റെയിൽവേ ഇരട്ടപ്പാത ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിർമ്മാണവും, സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണവും ഡിസംബർ മാസം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകന യോഗം സെപ്റ്റംബർ മാസം അവസാന വാരം ചേരും.