
കോട്ടയം: ചിങ്ങവനത്ത് ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം സ്വദേശി സുഭാഷ് സുകുമാരൻ (47), ഇയാളുടെ ബന്ധുവായ മീൻചിറ സ്വദേശി അർജുൻ സുരേഷ് (18) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം സായിപ്പ് കവല സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഹെൽമെറ്റും, കമ്പിവടിയും ഉപയോഗിച്ച് ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന്റെ എല്ലിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group