‘ഒഴിവായത് വൻ ദുരന്തം’; ചിങ്ങവനം ചന്തക്കവലയിൽ സ്റ്റേജ് ഒരുക്കുന്നതിന് പൈപ്പുമായി വന്ന പിക്ക്അപ് ലോറിയിൽ കെ.എസ്.ആർ.ടി.സി വേണാട് ബസ് തട്ടി അപകടം; ആളപായമില്ല

Spread the love

ചിങ്ങവനം: ചിങ്ങവനം ചന്തക്കവലയിൽ സ്റ്റേജ് ഒരുക്കുന്നതിന് പൈപ്പുമായി വന്ന പിക്ക്അപ് ലോറി മാർക്കറ്റ് റോഡിലേയ്ക്ക് തിരിയുമ്പോൾ ചങ്ങനാശേരി ഭാഗത്ത്നിന്നും വന്ന കെ. എസ്. ആർ. ടി. സി വേണാട് ബസ് പൈപ്പിൽ തട്ടി അപകടം.

video
play-sharp-fill

ഇന്ന് രാവിലെ 9.30 നാണ് സംഭവം നടന്നത്. തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടഴിഞ്ഞ പൈപ്പുകൾ ചിതറിത്തെറിയ്ക്കുകയായിരുന്നു. മാർക്കറ്റ് ജംഗ്ഷനിൽ തിരക്ക് കുറവായിരുന്നതിനാലാണ് അപകടം ഒഴിവായത്.

ഈ സമയം അവിടെയുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളായ സുനിൽ, സാബു, സി. എസ്. ഡി. എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ. കെ. തങ്കപ്പൻ എന്നിവർ പൈപ്പുകൾ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group