
സ്വന്തം ലേഖിക
കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രി സ്റ്റേ പോയിന്റാക്കി നാളെ മുതൽ 108 ആബുലൻസ്
പ്രവർത്തനം ആരംഭിക്കും.
ചിങ്ങവനം പുത്തൻ പാലം മുതൽ എം.സി റോഡിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങളും അതിൽ പെടുന്നവരെ ആശുപത്രിയിൽ അടിയന്തരമായി എത്തിക്കുന്നതിൽ ആബുലൻസ് ലഭ്യമാകാതെ വരുന്നതും പതിവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽപ്പെടുന്നവരെ പോലീസ് ജീപ്പിൽ ആണ് ആശുപത്രിയിൽ എത്തിക്കാറ്. ഇത്തരം സാഹചര്യങ്ങളിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ച് അപകടത്തിൽപ്പെടുന്നവർ മരിക്കുന്നതും പതിവാണ്.
ഇതോടെ ചിങ്ങവനം പ്രദേശത്തേക്ക് 108 ആബുലൻസ് സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി ദേശീയപാതാ അതോറിറ്റി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ എന്നിവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് നിവേദനം നല്കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലവിൽ ആംബുലൻസ് സൗകര്യം എർപ്പെടുത്തിയിരിക്കുന്നത്.