
സ്വന്തം ലേഖകൻ
ചിങ്ങവനം : വഴിയിലുണ്ടായ വാക്ക് തർക്കത്തിൻ്റെ പേരിൽ സ്റ്റേഷനിൽ വിളിച്ച് വരുത്തി യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ പനച്ചിക്കാട് സ്വദേശി ജിന്റു വി ജോയിയെ അവശനിലയിൽ ചങ്ങനാശേരി ഗവ: താലൂക്ക് ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
വാക്ക് തർക്കത്തെ തുടർന്നുണ്ടായ പരാതിയിൽ ഇയാളെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി, സ്റ്റേഷനിലെ സി.സി.റ്റിവി ക്യാമറ നിരീക്ഷണ മേഖലയിൽ നിന്ന് മാറ്റി നിർത്തി ക്രൂരമായി മർദ്ദിച്ചതായാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ച മുമ്പ് ചിങ്ങവനത്തിനടുത്ത് മുളങ്കുഴയിൽ വാഹന അപകടം നടന്നിരുന്നു. ഇതു സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. വിഷയത്തിൽ വഴിയിൽ അപകടം കണ്ട് തെറ്റ് ചുണ്ടികാണിച്ച യുവാവിനെയാണ് ഇപ്പോൾ പൊലീസ് മർദ്ദിച്ചതെന്നാണ് പരാതി. അപകടത്തിനിടയാക്കിയ വ്യവസായിയായ കാർ ഉടമയുടെ പരാതിയെതുടർന്നാണ് ഇയാളെ വിളിച്ചു വരുത്തി മർദിച്ചതെന്നാണ് പരാതി.
വിഷയവുമായി ബന്ധപ്പെട്ട് ജിന്റുവിനെ പോലീസ് വിളിച്ചു വരുത്തുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്കൊന്നും മുതിരാത സ്റ്റേഷനിൽ കയറ്റി ക്രൂരമായി തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. വീട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ മർദ്ദനത്തിൽ അവശനായി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാൾ.
മർദ്ദനത്തിൽ ജനനേന്ദ്രിയ മടക്കമുള്ള മർമ്മസ്ഥാനങ്ങളിൽ പരുക്കേറ്റതായി വീട്ടുകാർ പറയുന്നു.രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ ലോക്കപ്പിൽ കയറ്റി ക്രൂരമായി മർദ്ദിച്ച് മൃതപ്രായനാക്കിയ സംഭവത്തിൽ നടപടി അന്വേഷണ വിധേയമാക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് ആവശ്യപ്പെട്ടു.
പോലീസ് രാഷ്ട്രീയ വിവേചന നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യം തുടർന്നാൽ ജനം ഇതിനെതിരെ തെരുവിൽ പ്രതികരണത്തിന് തയ്യാറാവുമെന്നദ്ദേഹം മുന്നറിയിപ്പ് നൽകി. യോഗത്തിൽ മണ്ഡം കോൺഗ്രസ് പ്രസിഡന്റ ബിപിൻ രാജു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാബു കുട്ടി ഈപ്പൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് തങ്കപ്പൻ, ലിബിൻ ഐസക്, എന്നിവർ പ്രതിഷേധിച്ചു.



