
ചൈനീസ് അക്രമം: ഹിന്ദു ഐക്യവേദി പ്രതിഷേധ ദിനം ആചരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ലഡാക്കിലെ അക്‌സായ് ചീനിൽ ഇന്ത്യൻ സൈന്യത്തെ ക്രൂരമായി കൊല ചെയ്ത ചൈനയുടെ അക്രമത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധദിനമായി ആചരിച്ചു.
മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികർക്കു പ്രണാമം അർപ്പിച്ചു കൊണ്ട് തിരുനക്കര ഗാന്ധി സ്വകയറിൽ പുഷ്പാർച്ചനയും മൺചിരാത് തെളിയിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.എസ്.എസ്.വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.എൻ.സുഭാഷ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, താലൂക്ക് ഉപാദ്ധ്യക്ഷൻ സി. കൃഷ്ണകുമാർ, മണ്ഡൽ സേവാപ്രമുഖ് സുമേഷ് രാജൻ, വി.പി.മുകേഷ്,
സുരേഷ് ബാബു, അഞ്ചു സതീശ്, ഹരി കിഴക്കേകുറ്റ്, സിന്ധു പൈ, ലതാ ഗണേശ്, സ്വപ്നാ സുരേഷ്, എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും മൺചിരാത് തെളിയിക്കുകയും ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് പ്ലെകാർഡ് പിടിക്കുകയും ചെയ്യും.