ചൈനയെ തൊട്ടതിനെയെല്ലാം ചുട്ടെടുക്കാൻ കേന്ദ്രസർക്കാർ: ചൈനീസ് കമ്പനികളുമായി ബന്ധമുള്ള സംഘടനകൾക്കു നിരോധനം വരും; രാജ്യത്തേയ്ക്കു പ്രവേശിക്കുന്നതിനും വിലക്കുവന്നേയ്ക്കും

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: അതിർത്തിയിലെ യുദ്ധത്തിനും നേരിട്ടുള്ള ഏറ്റുമുട്ടലിനും സൈബർ സർജിക്കൽ സ്‌ട്രൈക്കിനും പിന്നാലെ സമസ്ത മേഖലയിലും ചൈനീസ് പ്രതിരോധത്തിനുമേൽ കടന്നുകയറി ഇന്ത്യൻ സർക്കാർ. ചൈനീസ് ഏജൻസികളും, കമ്പനികളും സംഘടനകളുമായി ബന്ധമുള്ള എല്ലാം സംഘടനകൾക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയേക്കും.

ചൈനീസ് ബന്ധമുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾ ഇന്റലിജൻസിന്റെ നിരീക്ഷണത്തിൽ. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവർക്ക് വിസയടക്കം അനുവദിക്കുന്നതിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ചുള്ള നിർദ്ദേശം വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് വിദേശകാര്യമന്ത്രാലയം നൽകിയിട്ടുണ്ട്. ശക്തമായ പരിശോധനകൾക്ക് ശേഷം മാത്രമേ ചൈനീസ് ബന്ധമുള്ള ഇത്തരക്കാർക്ക് വിസ അനുവദിക്കാവൂ എന്നാണ് നിർദ്ദേശം.

ഈ സംഘടനകളിൽ ചിലത് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും ഇന്റലിജൻസ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും അവരുടെ ശിങ്കിടികളും ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ ഈ കൂട്ടരുമായുള്ള ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകൾ ഇന്റലിജൻസ് നിരീക്ഷണത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ചൈനീസ് ബന്ധമുള്ള സാംസ്‌കാരിക- വാണിജ്യ സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധർ, പബ്ലിക് പോളിസി ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വിസ നൽകുന്നതു നിയന്ത്രണമേർപ്പെടുതാനൊരുങ്ങുകയാണ് കേന്ദ്രം. ഇക്കാര്യം അറിയിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി എന്നാണ് അറിയുന്നത്.

രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സ്വാധീനം ചെലുത്താനും അതുവഴി ക്രമേണ ഇത്തരം രാജ്യങ്ങളിൽ ചൈനയോട് വിധേയത്വമുള്ള അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ചൈന ഇത്തരം ‘തിങ്ക് ടാങ്കുകളെ’ ഉപയോഗിക്കുന്നത്.ചൈനയിൽ നിന്ന് സ്പോൺസർ ചെയ്യപ്പെടുന്ന ഇത്തരക്കാർക്ക് വിസ നൽകുന്നത് കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കണമെന്നാണ് നിർദ്ദേശം.

ചിന്തകർ, രാഷ്ട്രീയ പാർട്ടികൾ, വളർന്നുവരുന്ന നേതാക്കൾ, കോർപ്പറേറ്റ് കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്കായി ഇത്തരം സംഘടനകൾ മുഖേനെ ഇന്ത്യയിലേക്ക് വിസകൾ സംഘടിപ്പിക്കുകയാണ് ചൈന ചെയ്യുന്നത്. ഈ സംഘടനകളിൽ ചിലത് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും ഇന്റലിജൻസ് പറയുന്നു.