
സ്വന്തം ലേഖിക
തിരുവനന്തപുരം: ഡോക്ടറേറ്റ്, ശമ്പള വിവാദങ്ങള്‍ക്കു പിന്നാലെ വീണ്ടും വിവാദത്തില്‍ യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം.
ഇക്കുറി ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് കയര്‍ത്തെന്നാണ് പ്രചാരണം. വ്യാഴാഴ്ച രാത്രി 11.30ന് കിള്ളിപ്പാലത്തെ ഹോട്ടലിലാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം വൈകിയത് ചിന്തയെ പ്രകോപിപ്പിച്ചുവത്രെ. സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റി ലൂയിസ് ബേബിയും അടക്കം എട്ടോളം പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്.
ശകാരം കടുത്തതോടെ ഭക്ഷണം നല്‍കില്ലെന്നായി ഹോട്ടല്‍ ജീവനക്കാര്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഹോട്ടലുകാരുടെ വിശദീകരണം.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നത് സത്യമാണ്. ഞങ്ങള്‍ ഭക്ഷണം കഴിച്ചു വന്നു. അതല്ലാതുള്ളതെല്ലാം അസത്യമാണ്. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പരാതി നല്‍കണമോയെന്ന് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത വിവാദത്തോട് പ്രതികരിച്ചു.