
വിവാദ സാധ്യത പാര്‍ട്ടി മുന്നില്‍ക്കണ്ടു; ചിന്ത ജെറോം റിസോര്‍ട്ട് താമസം നിര്‍ത്തിയത് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം; യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിന്തയെ നീക്കിയേക്കും; സംഘടനാ രംഗത്ത് പൂര്‍ണമായി കേന്ദ്രീകരിപ്പിക്കാൻ തീരുമാനം…!
സ്വന്തം ലേഖിക
കൊല്ലം: ചിന്താ ജെറോം റിസോര്‍ട്ടിലെ താമസം നിര്‍ത്തിയത് സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച്.
പ്രതിദിന താമസത്തിന് തന്നെ വന്‍തുക വാടക വാങ്ങുന്ന റിസോര്‍ട്ടിലെ താമസത്തെപ്പറ്റി പാര്‍ട്ടിയ്ക്കകത്ത് തന്നെ ചര്‍ച്ച വന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് ജില്ലാ നേതൃത്വം ഇടപെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ ചികിത്സാര്‍ത്ഥമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമേ വാടക ഈടാക്കുന്നുളളു എന്നും ചിന്താ ജെറോം വിശദീകരിച്ചെങ്കിലും വിവാദ സാധ്യത മുന്നില്‍ക്കണ്ട് നേതൃത്വം മാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിന്താ ജെറൊമിനെ മാറ്റാനും ആലോചനയുണ്ട്. മാറ്റം വിവാദങ്ങളുടെ പേരിലല്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിശദീകരണം.
ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് യുവജന കമ്മീഷൻ്റെ തലപ്പത്തെത്തിയ ചിന്താ ജെറോം പദവിയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. വിവിധ തരത്തിലുളള വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുന്നതിനാല്‍ വിവാദം തണുക്കാനുളള സാവകാശം തേടുന്നത് കൊണ്ടാണ് തീരുമാനം വൈകുന്നതെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
യുവജന കമ്മീഷനിലെ ഉത്തരവാദിത്വം ഒഴിഞ്ഞാല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ചിന്താ ജെറോമിനെ പൂര്‍ണമായി സംഘടനാ രംഗത്ത് കേന്ദ്രീകരിപ്പിക്കാനാണ് തീരുമാനം.