അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം; സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും മ്ലേച്ചവുമെന്ന് പി കെ ശ്രീമതി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ചിന്ത ജെറോമും പി കെ ശ്രീമതിയും രംഗത്ത്.

സുരേന്ദ്രന് അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പ്രതികരിച്ചു. അതേസമയം, ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്കാര ശൂന്യമായ വാക്കുകള്‍ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി കുറ്റുപ്പെടുത്തി.

സംസ്കാര സമ്പന്നരായ മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാള്‍ക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാന്‍ സുരേന്ദ്രന്‍ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ സുരേന്ദ്രന്റെ പ്രസ്താവന.

വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.
ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. എന്ത് പണിയാണ് അവള്‍ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍, കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചു.

കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ കളക്‌ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘

സാധാരണ ജനത്തിന്‍റെ പ്രതികരണമാണ് താനും നടത്തിയതെന്നും കെ സുരേന്ദ്രന്‍ ന്യായീകരിച്ചു.