play-sharp-fill
ഇടുക്കി നാരകക്കാനം ചിന്നമ്മയുടെ കൊലപാതകം, പ്രതി പിടിയില്‍; ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടിയത് തമിഴ്‌നാട് കമ്പത്ത് നിന്ന്

ഇടുക്കി നാരകക്കാനം ചിന്നമ്മയുടെ കൊലപാതകം, പ്രതി പിടിയില്‍; ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടിയത് തമിഴ്‌നാട് കമ്പത്ത് നിന്ന്

സ്വന്തം ലേഖകന്‍

ഇടുക്കി: നാരകക്കാനം ചിന്നമ്മ കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ സജി എന്ന തോമസ് വര്‍ഗീസാണ് പിടിയിലായത്. ഒളിവില്‍ പോയ പ്രതിയെ കമ്പത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടിയത്.ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മയെ (62) മരിച്ച നിലയില്‍ കണ്ടത്.

ഗ്യാസ് പടര്‍ന്ന് തീ പിടിച്ചാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആദ്യനോട്ടത്തില്‍ തന്നെ അപകടമരണമല്ലെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളില്‍ പലഭാഗത്തും രക്തകറകള്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒന്‍പതിനുശേഷം മകന്റെ മകള്‍ സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയിരുന്നു. അഞ്ചു മണിയോടെയാണ് തിരികെ വന്നത്. പകല്‍ ഒറ്റയ്ക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്. സംഭവം നടന്നത് ഉച്ചക്കുശേഷമായിരിക്കുമെന്ന് സമീപവാസികള്‍ പറയുന്നു. മൂന്നു മണിയോടെ ഇവിടെ നിന്നു പുക കണ്ടതായും പറയപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട ചിന്നമ്മയുടെ മകന്റെ മകളാണ് സംഭവം ആദ്യം കണ്ടത്. ചായക്കട നടത്തുകയായിരുന്ന പിതാവിനെയും നാട്ടുകാരെയും അറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തിയാണ് തീയണച്ചത്.

ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിന് പരിചയം നേടിയിട്ടുള്ളയാളുമാണ്. രണ്ട്, മൂന്ന് സ്റ്റൗവുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും പരിചയമുള്ളയാളാണ്. അപകടമുണ്ടായാല്‍ നേരിടാനുള്ള കഴിവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചിന്നമ്മ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാല്‍ തന്നെ ഇതു കൊലപാതകമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.