പശ്ചിമേഷ്യൻ സംഘര്‍ഷത്തിനിടെ ഇറാൻ്റെ സഹായം തേടി ചൈന; ചൈനയിലേക്കുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം; ചര്‍ച്ച നടത്തുന്നു

Spread the love

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാനുമായി നിർണായക ചർച്ച നടത്തി ചൈന.

video
play-sharp-fill

ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ്റെ നടപടി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ചൈനയുടെ ഇടപെടല്‍. ഹോർമുസ് കടലിടുക്ക് വഴി ചൈനയിലേക്ക് എണ്ണയും പ്രകൃതിവാതകവും വഹിച്ചുകൊണ്ടു പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുന്നതിനായാണ് ചർച്ചയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്കും ഖത്തറില്‍ നിന്നുള്ള എല്‍എൻജി കപ്പലുകള്‍ക്കും ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ കടന്നുപോകാൻ സഹായിക്കണമെന്നാണ് ആവശ്യം. നിലവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ ഏകദേശം 45% ഹോർമുസ് കടലിടുക്ക് വഴിയാണ്. മേഖലയില്‍ യുദ്ധം തുടരുന്നത് മൂലം കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടത് ചൈനയ്ക്ക് വലിയ പ്രതിസന്ധിയാവും.

ചൈനീസ് ഉടമസ്ഥതയിലുള്ളത് എന്ന സിഗ്നല്‍ നല്‍കി അയണ്‍ മെയ്ഡൻ എന്ന ചൈനയിലേക്കുള്ള കപ്പല്‍ ഹോർമുസ് കടലിടുക്ക് കടന്നതായും റോയിട്ടേഴ്‌സ് പറയുന്നു.