video
play-sharp-fill
പ്രകോപനം തുടര്‍ന്ന് ചെെന; അവസാനത്തെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും ഉടന്‍ രാജ്യം വിടണമെന്ന് കര്‍ശന നിര്‍ദ്ദേശം

പ്രകോപനം തുടര്‍ന്ന് ചെെന; അവസാനത്തെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും ഉടന്‍ രാജ്യം വിടണമെന്ന് കര്‍ശന നിര്‍ദ്ദേശം

സ്വന്തം ലേഖിക

ബീജിംഗ്: പരസ്‌പര തര്‍ക്കം തുടരുന്നതിനിടെ അവസാന ഇന്ത്യൻ മാദ്ധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചെെന.

ഈ മാസം തന്നെ രാജ്യം വിടണമെന്നാണ് പി ടി ഐ റിപ്പോര്‍ട്ടറോട് ചെെനീസ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചെെനയും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആകെ നാല് ഇന്ത്യൻ മാദ്ധ്യമ പ്രവര്‍ത്തകരാണ് ചെെനയില്‍ ഉണ്ടായിരുന്നത്. ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോര്‍ട്ടര്‍ നേരത്തെ ചെെനയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയിരുന്നു.

പ്രസാര്‍ ഭാരതി, ദ ഹിന്ദു എന്നിവരുടെ റിപ്പോര്‍ട്ടര്‍മാരുടെ വിസ പുതുക്കാൻ ഏപ്രിലില്‍ ചെെന തയാറായില്ല. പിന്നാലെയാണ് നാലാമത്തെ പത്രപ്രവര്‍ത്തകനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

മാദ്ധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചെെനയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും തയാറായില്ല. സിൻഹുവ ന്യൂസ് ഏജൻസി, ചെെന സെൻട്രല്‍ ടെലിവിഷൻ എന്നിവയിലെ രണ്ടു മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.