കോവിഡ് വ്യാപനത്തിൽ നട്ടംതിരിഞ്ഞ് ചൈന; ആശുപത്രികളില്‍ രോഗികളുടെ നീണ്ട ക്യൂ; പത്ത് ലക്ഷം പേര്‍ മരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; വീണ്ടും ഒരു മഹാമാരി കാലമോ….?
സ്വന്തം ലേഖിക
ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അമര്‍ന്ന് ചൈന.
കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചു എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാന്‍ച്വാന്‍ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികള്‍ക്ക് ഐവി ഡ്രിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
അതേസമയം, ചൈനയില്‍ കോവിഡ് ബാധിച്ച് പത്തുലക്ഷത്തില്‍ അധികം പേര്‍ മരിക്കാനിടയുണ്ട് എന്ന് ഹോങ്കോങ് സര്‍വകലാശാല നടത്തിയ പഠനവും പ്രവചിക്കുന്നു.
Third Eye News Live
0