ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതുദൗത്യം;അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ കേരളത്തെ അഭിനന്ദിച്ച് ചൈന; പിണറായിയുടെ ചിത്രം പങ്കുവെച്ച് അംബാസഡറുടെ കുറിപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തിന്റേത് ചരിത്രപരമായ നേട്ടമാണെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതുദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്ഹോങ് എക്സിൽ കുറിച്ചു.

video
play-sharp-fill

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ചൈന.

സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചൈനീസ് അംബാസഡറുടെ എക്സിലെ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങ്. രാവിലെ നിയമസഭയിൽ പ്രഖ്യാപന ചടങ്ങ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പാകെ ഈ അഭിമാന നേട്ടം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.