
വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടോ? എങ്കിൽ മുളക് ചെടി ഇങ്ങനെ പരിപാലിക്കൂ; കായ്ഫലം വര്‍ധിപ്പിക്കാം
കോട്ടയം: പച്ചമുളക് തൈ മുളച്ചു വരുന്നത് മുതല്‍ അല്‍പം ശ്രദ്ധകൊടുത്താല്‍ നല്ല രീതിയില്‍ കായ്ക്കും.
അതിന് സഹായിക്കുന്ന ചില നുറുങ്ങു വിദ്യകള്‍ നോക്കിയാലോ. രണ്ട് മുതല്‍ നാല് ആഴ്ച കൂടുമ്പോൾ വളപ്രയോഗം നടത്താം. അമിതമായ വളപ്രയോഗം പച്ചമുളകിന് ആവശ്യമില്ല.
വെയിലും വെള്ളവും മുളക് ചെടിക്ക് ആവശ്യമാണ്. അധികം വെള്ളം ചുവട്ടില്‍ കെട്ടികിടന്നാല്‍ വേര് ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. അമിതമായി വെള്ളം ഒഴിക്കേണ്ട. ജൈവ കമ്ബോസ്റ്റ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കായ്ഫലം വർധിപ്പിക്കാൻ സഹായിക്കുന്ന വളങ്ങളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്ത് അല്ലെങ്കില്‍ അമിതമായി ചൂടുള്ളപ്പോള്‍ ദിവസവും രണ്ടു നേരം നനച്ചു കൊടുക്കാം. കമ്പുകളോ ഇലകളോ ഉണങ്ങിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കം ചെയ്യണം. ഇലകളില്‍ ഉണ്ടാകുന്ന കീടബാധ അകറ്റാൻ വേപ്പെണ്ണ തളിച്ചു കൊടുക്കാം.
Third Eye News Live
0