
മുളക് ബജി എല്ലാവർക്കും ഇഷ്ട്ടമാവുമല്ലേ? എന്നാൽ റെസിപ്പി അറിയാതെ ഉണ്ടാക്കാൻ മടിച്ചു ഇരിക്കുകയാണോ? എങ്കിൽ ഒരു അടിപൊളി മുളക് ബജി റെസിപ്പി ഇതാ
ആവശ്യമായ സാധനങ്ങൾ
ബജി മുളക് – 4 എണ്ണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടലമാവ് – 1 കപ്പ്
അരിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍
കായം – 1/4 ടീസ്പൂണ്‍
ഉപ്പ്/ വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുളക് ചെറുതായി നടു കീറി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് എടുക്കുക, ഇതു മുളകിന് എരിവുണ്ടെങ്കിൽ എരിവ് കുറയ്ക്കാൻ സഹായിക്കും. ശേഷം കടലമാവ് എടുത്ത് മാവിലേക്ക് അരിപ്പൊടി ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേർത്തിളക്കുക അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ഒട്ടും കട്ട ഇല്ലാതെ നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക.ശേഷം ഓരോ മുളകായി മാവില്‍ മുക്കി നന്നായി ചൂടായ എണ്ണയില്‍ രണ്ട് വശവും നന്നായി വറുത്തെടുക്കാം.