ഉണക്കമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്കുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ

Spread the love

മിക്ക കറികൾക്കും രുചിയും ഗന്ധവും വർദ്ധിപ്പിക്കുവാനായി ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് ചേർക്കാറുണ്ട്.
താളിക്കാനും കറിക്ക് അരയ്ക്കാനും മിക്ക ആളുകളും വീട്ടില്‍ ഉണക്കമുളക് സൂക്ഷിക്കുന്നു.

video
play-sharp-fill

എന്നാല്‍ ഇത്തരത്തിൽ സൂക്ഷിച്ചു വെക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഉണക്കമുളകില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കുന്നു എന്നുള്ളത്.

വെയിലത്തിട്ട് ഉണക്കിയെടുത്താലും ഇവയില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കാറുണ്ട്. എന്നാൽ ഇനി ഈ പ്രശ്നം ഉണ്ടാകില്ല, അതിനായി ചില മികച്ച പരിഹാരങ്ങൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഉണക്കമുളക് വെയിലത്തുവച്ച്‌ ഉണക്കിയതിനുശേഷം വായു കടക്കാത്ത കണ്ടെയ്‌നറുകളിലിട്ട് ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്ബോള്‍ എത്രനാള്‍ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. ഈർപ്പം ഏല്‍ക്കുമ്ബോഴാണ് മുളകില്‍ പെട്ടെന്ന് പൂപ്പല്‍ ഉണ്ടാകുന്നത്. ഫ്രീസറിലും സൂക്ഷിക്കാവുന്നതാണ്.

2. സ്റ്റൗവിനോ അടുപ്പിനോ സമീപവും മുളക് സൂക്ഷിക്കാൻ പാടില്ല.

3. ഉണക്കമുളക് നന്നായി പൊതിഞ്ഞതിനുശേഷം ഗ്ളാസ് കുപ്പിയിലിട്ട് ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം. ഒരുവർഷത്തോളം ഇത് കേടുകൂടാതെ ഇരിക്കും.