play-sharp-fill
തലസ്ഥാനത്ത് മൂന്ന് കുട്ടികളെ കാണാതായി;  സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല; കുട്ടികള്‍ വീട് വിട്ടപോയതായേക്കാമെന്ന് സൂചന;  അന്വേഷണം ആരംഭിച്ച് പൊലീസ്

തലസ്ഥാനത്ത് മൂന്ന് കുട്ടികളെ കാണാതായി; സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല; കുട്ടികള്‍ വീട് വിട്ടപോയതായേക്കാമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ കാണ്‍മാനില്ല.

വട്ടപ്പാറ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയാണ് കാണാതായത്.
രാവിലെ സ്കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല.

വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂള്‍ വിദ്യാര്‍ഥികളാണ്. കുട്ടികള്‍ വീട് വിട്ടപോയതായേക്കാമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവ‍ര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

പൊലീസ് അറിയിപ്പ്

ഫോട്ടോയില്‍ കാണുന്ന കുട്ടികളെ ഇന്ന് രാവിലെ മുതല്‍ കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്ബറുകളിലോ അറിയിക്കുക.
04722585055
9497947123
9497980137.