
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ശിശുദിനാഘോഷ സമാപന സമ്മേളനവും സമ്മാനദാനവും നാളെ (വെള്ളി) നടക്കും.
ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. കെ.സുരേഷ് കുറുപ്പ് സമ്മാനദാനം നടത്തും. യു.പി.വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുട്ടികളുടെ പ്രധാനമന്ത്രി അമയ് അരവിന്ദ് ( ഹോളി ഫാമിലി സ്കൂൾ) ശിശുദിന സന്ദേശം നൽകും.
എൽ.പി വിഭാഗം മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ അദ്വൈത് അരുൺ ചിന്മയ സ്കൂൾ) അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ ലൈബ്രറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ മുഖ്യപ്രഭാഷണം നടത്തും . എക്സിക്യൂട്ടീവ്ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാർജ് കെ.സി വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു , മാനേജിംഗ് കമ്മിറ്റി
അംഗങ്ങളായ ഫാ.എം.പി ജോർജ്, ലതികാ സുഭാഷ്, എന്നിവർ പ്രസംഗിക്കും.




