video
play-sharp-fill

അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യം; അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി

അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യം; അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി. നാമക്കല്‍ ജില്ലയിലെ ജി. ഗുണവതി(27)യാണ് മക്കളായ പ്രണവ് (അഞ്ച്), സുജിത്ത്(ഒന്നര) എന്നിവരെ കിണറ്റില്‍ എറിഞ്ഞുകൊന്നശേഷം ജീവനൊടുക്കിയത്.

കുട്ടികളെ അടിച്ചതിന് ഗുണവതിയെ അച്ഛന്‍ കേശവന്‍ വഴക്കുപറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതയായ യുവതി കുട്ടികളുമായി പുറത്തേക്ക് പോകുകയും സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിലേക്ക് കുട്ടികളെ എറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറിന് അടുത്തുള്ള മോട്ടോര്‍മുറിയിലാണ് ഗുണവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ കേശവന്‍ (70) അമിതമായി ഉറക്കുഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഭര്‍ത്താവ് ഗോപിയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് കുറേനാളുകളായി ഗുണവതി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കാന്‍ മടികാണിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി ഗുണവതി കുട്ടികളെ അടിച്ചത്. ഇതുകണ്ട കേശവന്‍ വഴക്കുപറയുകയായിരുന്നു.