play-sharp-fill
ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് പെൺകുട്ടികള്‍ ഒളിച്ചോടിയ സംഭവം; സൂപ്രണ്ടിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും സ്ഥലംമാറ്റം

ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് പെൺകുട്ടികള്‍ ഒളിച്ചോടിയ സംഭവം; സൂപ്രണ്ടിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും സ്ഥലംമാറ്റം

സ്വന്തം ലേഖിക

തിരുവനന്തപുരം: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് ഒളിച്ചോടിയ സംഭവത്തിൽ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസർക്കും ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി.


ഇരുവരേയും സ്ഥലംമാറ്റി ഉത്തരവിറങ്ങി.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് അന്വേഷണം നടത്തി.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയത്. കാണാതായ ആറ് പേരില്‍ രണ്ട് കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.

ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ മൊഴിനല്‍കിയിരുന്നു. ഒരു സുരക്ഷയുമില്ലാതെയാണ് ഹോമിന്റെ പ്രവര്‍ത്തനമെന്നും വ്യക്തമായിരുന്നു.

ബം​ഗളൂരിവില്‍ നിന്ന് പിടിയിലായ പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ട് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊക്സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.