ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ ആറ് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി.

കോഴിക്കോട് സ്വദേശികളായ ആറ് പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 വയസില്‍ താഴെ പ്രായമുള്ളവരാണ് ആറ് പേരും. കൂട്ടത്തില്‍ രണ്ട് സഹോദരിമാരുണ്ട്. വ്യക്തമായ പ്ലാനിംഗോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

ഏണി വച്ച്‌ പാരപെറ്റിന് മുകളില്‍ കയറിയാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

വിവിധ കാലയളവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചവരാണ് ആറ് പേരും. ചേവായൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.