
ഹരിയാന : ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികള്‍ മരിച്ചു. മൂന്ന് മാസത്തിനും ഒൻപത് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഹരിയാനയില്‍ ഹിസറില്‍ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തില്‍ ഏഴ് കുട്ടികള്‍ മതിലിനടിയില്‍ കുടുങ്ങി.
ഇഷ്ടിക ചൂളയിലെ തൊഴിലാളിയുടെ മക്കളാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് എല്ലാവരും മരിച്ചത്. അപകടം നടക്കുമ്ബോള്‍ ഇരുപത്തിയഞ്ചോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിഷ (മൂന്ന് മാസം), സുരേഷ്, വിവേക് (9), നന്ദിനി (5) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്ബോള്‍ കുട്ടികള്‍ മതിലിന് സമീപം കിടന്നുറങ്ങുകയായിരുന്നു.
പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന ഒരു കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം അപകടത്തില്‍ ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്മാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.



