
ആധാർ കാർഡിന്റെ നിർബന്ധിത പുതുക്കലിന് ചുമത്തിയിരുന്ന ഫീസ് ഒരു വർഷത്തേക്ക് ഈടാക്കേണ്ടത്തില്ലെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് ഫീസ് ഒഴിവാക്കുന്നത്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡെടുക്കുമ്പോൾ വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുന്നില്ല.
എന്നാൽ അഞ്ചു വയസെത്തുമ്പോൾ ഇവ ഉൾപ്പെടുത്തണം. 15 വയസ്സ് എത്തുമ്പോൾ ഒരിക്കൽകൂടി പുതുക്കണം. അഞ്ച്- ഏഴ് വയസിനിടയിലും 15- 17 വയസ്സിനിടയിലും ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് ഫീസില്ല. ഈ പ്രായപരിധിക്ക് ശേഷമാണ് 125 രൂപ വീതം ഈടാക്കും. ഈ ഫീസാണ് ഇപ്പോൾ ഒരു വർഷത്തേക്ക് ഒഴിവാക്കിയത്.