സാധാരണക്കാരായ കുട്ടികൾക്കു ടി.വി സമ്മാനിച്ച് വെസ്റ്റ് പൊലീസിന്റെ സ്‌നേഹ സ്പർശം: ഓൺലൈൻ പഠനത്തിനായി കുട്ടികൾക്കു വിതരണം ചെയ്തത് ഒൻപതാമത്തെ ടിവി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിർധനരായ കുടുംബത്തിന് സ്‌നേഹ സ്പർശമായി വീണ്ടും ടി.വി വിതരണം ചെയ്തു വെസ്റ്റ് പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് തുടർച്ചയായ ഒൻപതാമത്തെ ടി.വി വിതരണം ചെയ്തിരിക്കുന്നത്. ജനമൈത്രി പദ്ധതി പ്രകാരമാണ് പൊലീസിന്റെ ടി.വി വിതരണം.

കേരള പോലീസിന്റെ ഇ വിദ്യാരംഭം പഠന പദ്ധതിയുടെ ഭാഗമായാണ് നിർധനരായ രണ്ടു കുടുംബങ്ങളിലെ കുട്ടികൾക്ക് കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ടി.വി വിതരണം ചെയ്തത്. വെസ്റ്റ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, പി.ആർ.ഒ ജിജി ലൂക്കോസ്, എന്നിവർ ചേർന്നു ടി.വി സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്മനം ചിറയിൽ വീട്ടിൽ കൂലിപ്പണികാരനായ സുനിൽ -ആശ ദമ്പതികളുടെ മക്കളായ നിഖിൽ, അഖിൽ എന്നിവർക്കും, അയ്മനം കല്ലുമട അരങ്ങത്തുമാലി വീട്ടിൽ കൂലിപ്പണികാരനായ രാജേഷ് -ഷീന ദമ്പതികളുടെ മകൾ അനഘക്കുമാണ് വെസ്റ്റ് പോലീസിന്റെ സ്‌നേഹസമ്മാനം ലഭിച്ചത്.