കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ കടുത്ത നടപടി; കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

Spread the love

കണ്ണൂർ: കണ്ണൂരില്‍ എട്ടു വസ്സുള്ള പെൺകുട്ടിയെ പിതാവ് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നല്‍കി.

video
play-sharp-fill

കുട്ടികള്‍ക്ക് തുടർ സംരക്ഷണം ഉറപ്പാക്കും. കണ്ണൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ കൗണ്‍സിലിംഗ് കുട്ടികള്‍ക്ക് നല്‍കും. അതേസമയം സുരക്ഷ ഉറപ്പാക്കേണ്ട തായ സാഹചര്യമുണ്ടായാൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.