video
play-sharp-fill

ഗുണനിലവാരമില്ലാത്ത അമൃതംപൊടി വിതരണം; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഗുണനിലവാരമില്ലാത്ത അമൃതംപൊടി വിതരണം; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

Spread the love

കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്‌സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തി.

കമ്മീഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ. സബദാ ബീഗം എന്നിവർ കൊല്ലം ജില്ലയിലെ അമൃതം നൂട്രിമിക്‌സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്. കൊല്ലം ജില്ലയിലെ തഴവp ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയും തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തുകയുമായിരുന്നു. പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമിക വൃത്തിയാക്കല്‍ പോലും നടക്കുന്നില്ല. കൂടാതെ സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഇല്ല. ഇതെല്ലാം അതീവഗുരുതരമായ വീഴ്ഡചയാണെന്നും വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയ്ർപേഴ്‌സണ്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group