video
play-sharp-fill
കൂരോപ്പടയിൽ കുട്ടികൾക്കായി ഓപ്പൺ ഹൗസ് നടത്തി

കൂരോപ്പടയിൽ കുട്ടികൾക്കായി ഓപ്പൺ ഹൗസ് നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : ചൈൽഡ്ലൈനിന്റെ ആഭിമുഖ്യത്തിൽ കൂരോപ്പട പഞ്ചായത്തിലെ കുട്ടികൾക്കായി നടന്ന ഓപ്പൺ ഹൗസ് ചൈൽഡ് വെൽഫയർ ചെയർപേഴ്സൺ അഡ്വ. സിസ്റ്റർ ജ്യോതിസ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപടിയിൽ ചൈൽഡ് ലൈൻ നോഡൽ കോ ഓഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ അധ്യക്ഷത വഹിച്ചു.

സൈബർ ലോകത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പാമ്പാടി പ്രിസിപ്പൽ എസ്.ഐ അനിൽ കുമാർ സാർ കുട്ടികളോട് സംസാരിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും അവയിൽനിന്നും കുട്ടികളെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് എക്സൈസ് വിമുക്തി ഉദ്യോഗസ്ഥൻ സുമോദ് കുട്ടികളോടു വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈൽഡ് ലൈൻ എന്താണെന്നും ഏതെല്ലാം അവസരങ്ങളിലാണ് ചൈൽഡ് ലൈനിനെ സമീപിക്കേണ്ടതെന്നും ചൈൽഡ് ലൈൻ കൊളാബ് കോ-ഓർഡിനേറ്റർ മാത്യു ജോസഫ് കുട്ടികൾക്ക് ക്ലാസെടുത്തു. ചർച്ചയിൽ മാതാപിതാക്കളും കുട്ടികളും സംശയനിവാരണം നടത്തി.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അംഗൻവാടി ടീച്ചർ അമ്പിളി പി.ആർ കൃതജ്ഞത രേഖപ്പെടുത്തി. 90 കുട്ടികളും 40 മാതാപിതാക്കളും പങ്കെടുത്തു.