
തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ കുട്ടികളെ ഉപദ്രവിച്ച കേസില്‍ പുറത്താക്കിയ ആയമാർക്ക് വീണ്ടും നിയമനം.
പിരിച്ചുവിട്ട ഒൻപത് ആയമാരില്‍ ആറുപേരെയാണ് വീണ്ടും സർക്കാർ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടർന്നാണ് ആറുപേർക്ക് വീണ്ടും സർക്കാർ നിയമനം നല്‍കിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി മർദിച്ചത്. സംഭവം വലിയ വിവാദമായതിന് പിന്നാലെ ശിശുക്ഷേമ സമിതിയില്‍ കുട്ടികളെ ആയമാർ ഉപദ്രവിക്കുന്നത് പതിവാണെന്ന വെളിപ്പെടുത്തലടക്കം ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒൻപത് ആയമാരെ പിരിച്ചുവിടുകയും ചെയ്തു. ഇതില്‍ ആറുപേരെയാണ് ഇപ്പോള്‍ തിരിച്ചെടുത്തത്.
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് ആയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാർ മൂന്ന് പേരുമല്ലാതെ നാലാമതൊരാള്‍ കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ശരീരത്തില്‍ മുറിവ് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.