video
play-sharp-fill
പൊലീസിനു പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റുമാനൂർ നഗരസഭയ്‌ക്കെതിരെ രംഗത്ത്: നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ വൈകിയതിൽ സെക്രട്ടറി മറുപടി നൽകണമെന്ന് നോട്ടീസ്

പൊലീസിനു പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റുമാനൂർ നഗരസഭയ്‌ക്കെതിരെ രംഗത്ത്: നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ വൈകിയതിൽ സെക്രട്ടറി മറുപടി നൽകണമെന്ന് നോട്ടീസ്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ നവജാത ശശുവിന്റെ മരണത്തിനു ശേഷം 36 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാൻ വൈകിയ വിഷയത്തിൽ ഏറ്റുമാനൂർ നഗരസഭയ്ക്ക് കാരണം കാണിക്കൽ നോട്ടീസുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. സംഭവത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.ഷീജാ അനിലാണ് നഗരസഭ സെക്രട്ടറിയ്ക്കു നോട്ടീസ് നൽകിയിരിക്കുന്നത്. നഗരസഭ സെക്രട്ടറി നവംബർ 18 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ഇപ്പോൾ കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. തെള്ളകത്തെ മിറ്റേര എന്ന സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുയർന്നു കുട്ടി മരിച്ചിരുന്നു. നാടോടി സ്ത്രീയുടെ കുട്ടിയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. സംഭവതതിൽ ദുരൂഹത ആരോപണം ഉയർന്നതോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം പൊലീസ് തന്നെ സംസ്‌കരിക്കൻ നടപടി എടുക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് മൃതദേഹവുമായി ഏറ്റുമാനൂർ നഗരസഭയിൽ എത്തി. എന്നാൽ, നഗരസഭ ശ്മശാനം അറ്റകുറ്റപണികൾക്കായി അനുവദിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് മണിക്കൂറുകളോളം വൈകി രണ്ടാം തവണ നഗരസഭ ശ്മശാനം അനുവദിക്കുകയും മൃതദേഹം സംസകരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ചു വിവിധ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി നഗരസഭ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭയുടെ അനാവശ്യമായ പിടിവാശിയും നൂലാമാലയും കാരണം നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകിയിരിക്കുകയാണ്. ഇത് തികച്ചും മനുഷത്വ രഹിതമായ കാര്യമാണ്.

ഈ സാഹചര്യത്തിൽ സംഭവിച്ചത് എന്താണെന്നും ഇതിനുണ്ടായ കാരണങ്ങൾ എന്താണെന്നും നവംബർ 18 ന് നടക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സിറ്റിങിൽ നേരിട്ട് ഹാജരായി സെക്രട്ടറി വിശദീകരണം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു.