കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ച സംഭവം; നഴ്‌സിന് സസ്‌പെൻഷൻ; കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരം
സ്വന്തം ലേഖിക
ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടി.
കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍ ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനഞ്ച് വയസുള്ള കുട്ടികൾക്കാണ് കൊവിഷീൽഡ് കുത്തിവച്ചത്. ഒ.പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
എന്നാൽ എങ്ങനെയാണ് കൊവിഡ് വാക്‌സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.
സംഭവം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
Third Eye News Live
0