കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കും; നയപരിഷ്കരണവുമായി സർക്കാർ

Spread the love

തിരുവനന്തപുരം: കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സർക്കാർ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ വീടുകളിലും സമൂഹത്തിലും കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് നിലവിലെ നയം പുനഃപരിശോധിക്കുന്നത്.

2016-ൽ നിലവിൽവന്ന നയത്തിൽ കാലോചിതമായ പരിഷ്കരണമാണ് വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നത്. ലഹരി ഉപയോഗവും ലിംഗ അസമത്വവും പൂര്‍ണമായി ഇല്ലാതാക്കി, കുട്ടികൾക്കായി സമ്പൂർണ്ണ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. കുടുംബം, സമൂഹം, അധ്യാപകർ എന്നിവരുടെ സംയുക്ത ഉത്തരവാദിത്വത്തോടെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന സംവിധാനവും ശക്തിപ്പെടുത്തും.

ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ ക്രമാതീതമായി കുറച്ച് അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം. ബാലവേല, കുട്ടികളുടെ ദുരുപയോഗം, അവഗണന തുടങ്ങിയ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നു. കൂടാതെ, ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങളെ പുതുക്കി കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നടപടികളും പരിഗണനയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, പട്ടികജാതി പട്ടികവർഗ വികസനം, കായികം, തൊഴിൽ, പോലീസ്, ഫിഷറീസ്, സാമൂഹികനീതി, ഗതാഗതം, തദ്ദേശസ്വയംഭരണം, എക്സൈസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും പദ്ധതി നടപ്പാക്കുക.